'ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ'; ആശംസകളുമായി മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 07:39 AM  |  

Last Updated: 22nd July 2022 07:39 AM  |   A+A-   |  

droupadi_new

ദ്രൗപതി മുര്‍മു/ പിടിഐ

 

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. 

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നും പിണറായി വിജയന്‍ ആശംസാ സന്ദേശത്തില്‍ കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം: 

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ദ്രൗപതി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കേരളത്തിലും ക്രോസ് വോട്ട്; ഒരു എംഎല്‍എയുടെ വോട്ട് ദ്രൗപതിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ