സ്‌കൂളിലേക്ക് പോകാന്‍ ബാഗ് ഒരുക്കിവച്ചു; വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു; പ്ലസ് ടു വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 01:18 PM  |  

Last Updated: 22nd July 2022 01:18 PM  |   A+A-   |  

drawned

ഫയല്‍ ചിത്രം

 

കോട്ടയം: തലയോലപ്പറമ്പില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തില്‍ പൗലോസ് മാത്യുവിന്റെ മകള്‍ ജീന്‍സി ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളില്‍നിന്നു മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. 

തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകാനിരിക്കുകയായിരുന്നു. സാധനങ്ങള്‍ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെണ്‍കുട്ടി ആരും കാണാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 

പെണ്‍കുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവര്‍ കണ്ടു. തുടര്‍ന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാ സേനയില്‍ നിന്നുള്ള സംഘം എത്തി തിരച്ചിലില്‍ നടത്തി മൃതദേഹം പുലര്‍ച്ചെ രണ്ടരയോടെ കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല; ഒരു സാക്ഷികൂടി കൂറുമാറി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ