നായയെ കുളിപ്പിച്ചില്ല; എസ്പിയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍; മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്ത് ഐജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 01:23 PM  |  

Last Updated: 22nd July 2022 01:46 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകള്‍ക്കം ഐജി തിരിച്ചെടുത്തു. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എന്ന പേരിലാണ് പൊലീസുകാരനെ എസ്പി നവനീത് ശര്‍മ്മ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു മണിക്കൂറിനകം ഇതു തിരുത്തി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തരവിടുകയായിരുന്നു. 

നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് എസ്പിയുടെ ഗണ്‍മാന്‍ ആയ പൊലീസുകാരനെതിരെ നടപടി എടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ടെലികമ്യൂണിക്കേഷന്‍ എസ്പി ആയ നവനീത് ശര്‍മ്മ ഗണ്‍മാന്‍ ആയ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത്. 

ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്പിയുടെ നടപടി. ഇദ്ദേഹത്തെ തിരിച്ചെടുത്ത ഐജി, പൊലീസുകാരനോട് സിറ്റി പൊലീസില്‍ ജോലി ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആ ആക്ഷേപത്തിന് അടിസ്ഥാനമെന്ത്?'; നടിയെ വിമര്‍ശിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ