നാല് പേരെ കടിച്ച് തെരുവ് നായ ചത്തു; പോസ്റ്റ്‍മോർട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 07:52 PM  |  

Last Updated: 22nd July 2022 07:52 PM  |   A+A-   |  

dog

പ്രതീകാത്മക ചിത്രം

 

കോട്ടയം: നാട്ടുകാരായ നാല് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോട്ടയം വൈക്കത്ത് ഇന്ന് രാവിലെയാണ് നായ നാട്ടുകാരെ കടിച്ചത്. പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. 

വൈക്കം കിഴക്കേ നടയിലും, തോട്ടു വക്കം ഭാഗത്തുമായി നാല് പേർക്കും നായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരെ കടിച്ചതിന് പിന്നാലെ നായ ചത്തു. നായ ഒരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാരെ ഓടിച്ചിട്ട് കടിച്ചത്. 

നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ച് വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്. നായയുടെ പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവരും ചികിത്സയിലാണ്. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം തെളിവില്ല, കാവ്യയെ പ്രതി ചേര്‍ത്തില്ല, മഞ്ജു വാര്യരും രഞ്ജു രഞ്ജിമാരും സാക്ഷികള്‍; അധിക കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ