മുല്ലപ്പള്ളി രാമചന്ദ്രന്‍,വി എം സുധീരന്‍ / ഫയല്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍,വി എം സുധീരന്‍ / ഫയല്‍

സുധാകരനുമായി ഉടക്ക്: മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരത്തിനില്ല; പ്രതികരിക്കാനില്ലെന്ന് നേതൃത്വം

മുല്ലപ്പളളി രാമചന്ദ്രനും വി എം സുധീരനും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് ആരംഭിച്ച കോണ്‍ഗ്രസിന്റെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിറില്‍  മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്തില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിപ്രായ ഭിന്നതയാണ് ഇരുനേതാക്കളുടെയും വിട്ടു നില്‍ക്കലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 10 ന് ആരംഭിച്ച ചിന്തന്‍ ശിബിര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്നുണ്ട്. സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിശദമായ ചര്‍ച്ച ഉണ്ടാകുമെന്നാണ് വിവരം.

കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയും നടത്തും. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെ 191 പ്രതിനിധികളാണ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം, മുതിര്‍ന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും വി എം സുധീരനും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും, ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളിയും സുധീരനും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com