ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിൽ ഇന്നുമുതൽ പന്നികളെ കൊന്ന് തുടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 08:51 AM  |  

Last Updated: 24th July 2022 08:51 AM  |   A+A-   |  

pig

ഫയല്‍ ചിത്രം

 

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഇതിനായി മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളുള്ള ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വയനാട് മാനന്തവാടിയിലെ രണ്ട് വാർഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്കരിക്കുക. ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലക്ഷ്മിക്കാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപിക്കുന്ന ചുമതല.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും നിരോധനമുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

 സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം; വീഡിയോ പുറത്ത്, സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ