അങ്കണവാടി അധ്യാപിക അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 11:20 AM  |  

Last Updated: 24th July 2022 11:20 AM  |   A+A-   |  

ANGANWADI_TEACHER

മഹിളാ മണി

 

പത്തനംതിട്ട: അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ അടുക്കളയിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടർന്ന് ഭർത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞ് മഹിളാ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മഹാളാ മണിക്ക് ചില മാനസിക പ്രശ്നങ്ങൾ അനുഭവപെട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

'ശ്രീറാമിനെ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു'; കുറിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ