കെ മുരളീധരന്റെ മകൻ ശബരിനാഥ് വിവാഹിതനായി; വധു സോണിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 08:20 AM  |  

Last Updated: 24th July 2022 08:20 AM  |   A+A-   |  

muraleedharan_son_wedding

ചിത്രം: ഫേയ്സ്ബുക്ക്

 

കോഴിക്കോട്: കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്റെ മകൻ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്ന് മുരളീധരൻ പറഞ്ഞു. ഫേയ്സ്ബുക്കിലൂടെ മുരളീധരന്‌‍ തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്.

മുരളിധരൻറെ കുറിപ്പ്

എൻറെ മകൻ ശബരിനാഥന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

 ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍; രേണു രാജ് എറണാകുളത്ത്, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ