പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th July 2022 09:56 AM  |  

Last Updated: 24th July 2022 09:56 AM  |   A+A-   |  

peechi_dam

പീച്ചി ഡാം/ഫയല്‍ ചിത്രം

 

തൃശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രാവിലെ 10 ന് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ കൂടി തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ അഞ്ച് സെന്റിമീറ്ററാണ് തുറന്നിട്ടുള്ളത്. മണലി, കരുവന്നൂര്‍ പുഴകളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

 ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍; രേണു രാജ് എറണാകുളത്ത്, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ