ആദ്യ ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്; 20 സീറ്റും നേടണം, പ്രാകൃത സമര രീതികള്‍ മാറ്റും; കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രഖ്യാപനം

കെപിസിസി മുതല്‍ ബൂത്ത് തലംവരെ സംഘടന സംവിധാനം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ തീരുമാനം
ചിന്തന്‍ ശിബിരത്തില്‍ കെ സുധാകരന്‍ സംസാരിക്കുന്നു/ഫെയ്‌സ്ബുക്ക്
ചിന്തന്‍ ശിബിരത്തില്‍ കെ സുധാകരന്‍ സംസാരിക്കുന്നു/ഫെയ്‌സ്ബുക്ക്

കോഴിക്കോട്: കെപിസിസി മുതല്‍ ബൂത്ത് തലംവരെ സംഘടന സംവിധാനം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ തീരുമാനം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂട്ടുത്തരവാദിത്തം വേണം. എഐസിസി നിര്‍ദേശിക്കുന്ന സമയക്രമം അനുസരിച്ച് കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുനസംഘടന പൂര്‍ത്തിയാക്കും. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പുനക്രമീകരിക്കും. പഞ്ചായത്ത്, മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമെങ്കില്‍ പുനക്രമീകരണം നടത്തും. 

കെപിസിസി രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ ജില്ലാ നിയോജക മണ്ഡലം തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും. പാര്‍ട്ടി അച്ചടക്കം ഉറപ്പാക്കാനായി ജില്ലാ തലങ്ങളില്‍ സംവിധാനം. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും. ഇതിനായി ഡിസിസികളില്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുറക്കും. ഇതിനായി പ്രത്യേക സിലബസ് ഉണ്ടാക്കും. 

യുവാക്കള്‍, വനിതകള്‍, പിന്നോക്കക്കാര്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും പ്രാധിനിത്യം ഉറപ്പാക്കും. ഒഐസിസി പുനരാവിഷ്‌കരിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ പരിഷ്‌കരിക്കും. പ്രാകൃതമായ സമര രീതികള്‍ മാറ്റും. 

ബൂത്ത് തലത്തില്‍ ഫുള്‍ ടൈം പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തും. കെപിസിസി സാഹിതി തിയേറ്റര്‍ പുനസംഘടിപ്പിക്കും കെപിസിസിയിലും ഡിസിസിയിലും ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കും. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്നും ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ അവതിരിപ്പിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com