നാളെമുതല്‍ കുറഞ്ഞ നിരക്കില്‍ യാത്ര; വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി മെട്രോയില്‍ പ്രത്യേക പാസ്സ്

50 രൂപയുടെ പ്രതിദിന പാസ്സും 1000 രൂപയുടെ പ്രതിമാസ പാസ്സുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ യാത്രാ പാസ്സുകള്‍ നാളമുതല്‍. 50 രൂപയുടെ പ്രതിദിന പാസ്സും 1000 രൂപയുടെ പ്രതിമാസ പാസ്സുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്.

പ്രതി ദിന പാസ്സ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ്സ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.

കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് നാളെമുതല്‍ പാസ്സുകള്‍ വാങ്ങാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com