കോട്ടണ്‍ഹില്‍ സ്‌കൂളില്‍  റാഗിങ് എന്ന് പരാതി; പ്രതിഷേധവുമായി രക്ഷിതാക്കള്‍; നേരിട്ടെത്തി മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 05:22 PM  |  

Last Updated: 25th July 2022 05:22 PM  |   A+A-   |  

antony_raju

രക്ഷിതാക്കളുടെ പരാതി നേരിട്ടുകേള്‍ക്കുന്ന മന്ത്രി

 

തിരുവനന്തപുരം:  കോട്ടണ്‍ഹില്‍ സ്‌കൂളില്‍ റാഗിങ് പരാതിയെ തുടര്‍ന്ന് രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ആന്റണി രാജുവിനോട് നേരിട്ട് പ്രതിഷേധം  അറിയിക്കുകയും ചെയ്തു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ റാഗ് ചെയ്തു എന്നാണ് പരാതി. ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും രക്ഷിതാക്കള്‍ മന്ത്രിയോട് പറഞ്ഞു.

കുട്ടികള്‍ വീട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്. ഇരുപതോളം രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയത്. രക്ഷിതാക്കളുടെ പരാതി മന്ത്രി നേരിട്ട് കേട്ട മന്ത്രി ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും പറഞ്ഞു. 

വിദ്യാഭ്യാസ മന്ത്രി ഈ വിഷയത്തില്‍ പ്രിന്‍സിപ്പാള്‍, പിടിഐ പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷം മാത്രം നടപടി എന്നതാണ് വകുപ്പിന്റെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന്; നാമനിര്‍ദേശ പത്രിക നാളെ മുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ