ആ പർപ്പിൾ ലാപ്ടോപ് തിരികെവേണം, നഷ്ടപരിഹാരവും; ഉമ്മൻചാണ്ടിയുടെ‌ വീട്ടുമുറ്റത്ത് ബഹളംവച്ച് ജോസ് തെറ്റയിൽ കേസിലെ പരാതിക്കാരി 

ലാപ്ടോപ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ബെന്നി ബഹനാന്റെ വീട്ടിൽവെച്ച് കൈമാറിയെന്നാണ് യുവതി പറയുന്നത്
ജോസ് തെറ്റയിൽ,  ഉമ്മൻചാണ്ടി
ജോസ് തെറ്റയിൽ, ഉമ്മൻചാണ്ടി

കോട്ടയം: മുൻമന്ത്രി ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണമുയർത്തിയ യുവതി ഉമ്മൻചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവച്ചു. കോൺഗ്രസ് നേതാക്കളുടെ കൈവശമുള്ള തന്റെ ലാപ്ടോപ് തിരികെവേണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ ഇടപെടണം എന്നും ആവശ്യപ്പെട്ടാണ് യുവതി എത്തിയത്. 

ഇന്നലെ രാവിലെ 9:30നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പല ആവശ്യങ്ങൾക്കുമായെത്തിയ ആളുകളെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഈ സമയം ഉമ്മൻചാണ്ടി. തന്റെ ആവശ്യങ്ങൾ യുവതി ഉമ്മൻചാണ്ടിയോട് പറഞ്ഞു. ബെന്നി ബഹനാനോടുകൂടി ആലോചിച്ചശേഷം ലാപ്ടോപ് നൽകാമെന്ന് അദ്ദേഹം അറിയിച്ചതായി യുവതി പറഞ്ഞു. 

പർപ്പിൾ നിറത്തിലുള്ള തന്റെ ലാപ്ടോപ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ബെന്നി ബഹനാന്റെ വീട്ടിൽവെച്ച് കൈമാറിയെന്നാണ് യുവതി പറയുന്നത്. ജോസ് തെറ്റയിലിനെതിരെ ആരോപണമുയർന്ന സമയത്താണ് ഇത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്ടോപ്പിലാണ്. പരാതി നൽകാനെന്ന് തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ലാപ്ടോപ്പിലെ തെളിവുകൾ ഇവർ മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിനുശേഷം പലതവണ ലാപ്ടോപ് ആവശ്യപ്പെട്ടെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. ലാപ്ടോപ് കോയമ്പത്തൂരിലാണെന്നും കിട്ടാൻ താമസമെടുക്കുമെന്നുമാണ് പറഞ്ഞത്. തൻറെ സ്ഥലത്തിൻറേതടക്കം കുറച്ച് രേഖകൾ ലാപ്ടോപ്പിലാണെന്നും ഇതിനായാണ് ലാപ്ടോപ് ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.

തന്നെ കാണാൻ എത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ ഉമ്മൻചാണ്ടി മടങ്ങി. ലാപ്ടോപ് കിട്ടിയേ മടങ്ങൂ എന്നുപറഞ്ഞ് യുവതി വീട്ടുമുറ്റത്തുനിന്ന് ബഹളം വയ്ക്കുകയായിരുന്നു. യുവതി മടങ്ങിപ്പോകാൻ കൂട്ടാക്കാഞ്ഞതോടെ പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് എത്തിയാണ് യുവതിയെ മടക്കി അയ

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com