മലയാളി എംബിബിഎസ് വിദ്യാർത്ഥി തിരുനെല്‍വേലിയിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്
ജോയല്‍ ജോസഫ് മാത്യു
ജോയല്‍ ജോസഫ് മാത്യു

കൊല്ലം; മലയാളി മെഡിക്കൽ വിദ്യാർത്ഥി തിരുനെൽവേലിയിൽ മുങ്ങിമരിച്ചു. തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് ജോയല്‍ ജോസഫ് മാത്യു (22) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 

മ്പികോവില്‍ ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങവേയാണ് അപകടം. കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അമ്പലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്പുറംവീട്ടില്‍ എംഎം ജോസിന്റേയും ഡിസ്ട്രിക് ലോട്ടറി ഓഫീസര്‍ ആലിസ് ജോസിന്റേയും മകനാണ്. സഹോദരന്‍: ജോയിസ് ജോസഫ് മാത്യു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com