നാല് കിലോ കഞ്ചാവുമായി പോക്സോ കേസ് പ്രതി പിടിയിൽ

ആന്ധ്രയിൽ നിന്നു കഞ്ചാവ് വാങ്ങി കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയായിരുന്നു
വിനോദ്
വിനോദ്

തൃശൂർ: കഞ്ചാവുമായി പോക്സോ കേസ് പ്രതി പിടിയിലായി. തിപ്പിലശ്ശേരി മുള്ളത്ത് വളപ്പിൽവീട്ടിൽ വിനോദ് (39 ) എന്ന പല്ലൻ വിനോദ് ആണ് അറസ്റ്റിലായത്. നാല് കിലോ കഞ്ചാവുമായി കുന്നംകുളത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.

ആന്ധ്രയിൽ നിന്നു കഞ്ചാവ് വാങ്ങി കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയായിരുന്നു. അതിനിടെ ഇയാളെ ചൊവ്വാഴ്ച രാവിലെ പഴയ ബസ് സ്റ്റാൻഡിനടുത്ത് വച്ചാണ് പിടികൂടിയത്.

കുന്നംകുളം എസ്എച്ഒ ഷാജഹാൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com