കേസിന് രഹസ്യമൊഴിയുമായി ബന്ധമില്ല; ഗൂഢാലോചനയ്ക്ക് തെളിവ് ലഭിച്ചു; സര്‍ക്കാര്‍ കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 05:25 PM  |  

Last Updated: 26th July 2022 05:25 PM  |   A+A-   |  

swapna

സ്വപ്‌ന സുരേഷ്

 

കൊച്ചി: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയും അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസും തമ്മില്‍ ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്‌ന നല്‍കിയത് രഹസ്യമൊഴിയല്ലെന്നും കുറ്റസമ്മതമൊഴിയാണെന്നും ഗൂഢാലോചന നടത്തിയതിന് തെളിവ് ലഭിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജി വിധി പറയാനായി മാറ്റി

തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹര്‍ജിയില്‍ സര്‍ക്കാരും സ്വപ്‌നയുടെ അഭിഭാഷകനും തമ്മില്‍ കോടതിയില്‍ വലിയ വാദപ്രതിവാദങ്ങളാണ് ഉണ്ടായത്. സ്വപ്‌ന നിക്ഷിപ്ത താത്പര്യത്തിനായി പ്രസ്താവനകള്‍ നടത്തുകയാണെണെന്നും  സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

സ്വപ്‌ന ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

ഗൂഢാലോചനക്കേസും സ്വപ്‌ന രഹസ്യമൊഴി നല്‍കിയ കേസും രണ്ടും രണ്ടാണെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കള്ളപ്പണക്കേസിലാണ് രഹസ്യമൊഴി നല്‍കിയത്. ഗൂഢാലോചനക്കേസിലാണ് രഹസ്യമൊഴി നല്‍കിയത്. ആക്കാര്യങ്ങളാണ് സ്വപ്‌ന മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വാർത്ത കൂടി വായിക്കാം

 ക്യാറ്റ് പരീക്ഷ നവംബര്‍ 27ന്; ഓഗസ്റ്റ് മൂന്ന് മുതല്‍ അപേക്ഷിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ