സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ സരിതയ്ക്ക് എന്തവകാശം; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 10:07 AM  |  

Last Updated: 26th July 2022 10:07 AM  |   A+A-   |  

saritha_and_swapna

സരിത നായർ, സ്വപ്‌ന സുരേഷ്

 

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴി ആവശ്യപ്പെടാൻ സരിത നായർക്ക് എന്തവകാശമെന്ന് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സരിതയുടെ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. 

നേരത്തെ പ്രിൻസിപ്പിൾ സെഷൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെ കുറിച്ച് ചില പരാമർശങ്ങൾ രഹസ്യ മൊഴിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പകർപ്പ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കേസിലെ കക്ഷികൾക്ക് പോലും അന്വേഷണ വേളയിൽ നൽകാനാവാത്ത രേഖ എങ്ങനെയാണ് മൂന്നാമതൊരാൾക്ക് നൽകുകയെന്ന് കോടതി ആരാഞ്ഞു. 

കോടതിയിൽ നൽകിയ രഹസ്യമൊഴി അന്വേഷണഘട്ടത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനല്ലാതെ മറ്റാർക്കും നൽകാനാവില്ലെന്ന് ഹൈക്കോടതി നിയോ​ഗിച്ച അമിക്കസ്ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്വേഷണ പുരോ​ഗതി അറിയാൻ ഇ ഡി യോട് നിർദേശിച്ച സിം​ഗിൾ ബെഞ്ച് ഹർജി ഉത്തരവിനായി മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ