നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കം മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 02:33 PM  |  

Last Updated: 27th July 2022 02:33 PM  |   A+A-   |  

assembly clash case

നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍

 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കം മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി. സെപ്റ്റംബര്‍ 14 ന് ഹാജരാകാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശം. കുറ്റപത്രം വായിച്ചുകേള്‍ക്കുന്നതിനാണ് ശിവന്‍കുട്ടിക്ക് പുറമെ മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടത്. 

മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി എൽഡിഎഫ് എംഎൽഎമാർ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. 2015ലെ ബജറ്റ് അവതരണ വേളയിൽ സ്പീക്കറുടെ വേദിയും മൈക്കും കമ്പ്യൂട്ടറുമെല്ലാം തകർത്ത പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ദേശീയതലത്തിൽപ്പോലും വൻ ചർച്ചയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കര്‍ക്കടക ബലിയില്‍ മതമില്ല, നിഷ്‌കപടമായ പൂര്‍വകാല സ്മരണ; കുറിപ്പുമായി പി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ