ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് പിന്നെ ആലപ്പുഴ; സ്വന്തമായി നിര്‍മിച്ച വിമാനത്തില്‍ കറങ്ങി മലയാളി കുടുംബം

കുടുംബസമേതം യാത്ര ചെയ്യാന്‍ ലണ്ടനില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി എഞ്ചിനീയര്‍
അശോകും കുടുംബവും വിമാനത്തിന് മുന്നില്‍/എക്‌സ്പ്രസ് ഫോട്ടോ
അശോകും കുടുംബവും വിമാനത്തിന് മുന്നില്‍/എക്‌സ്പ്രസ് ഫോട്ടോ

ആലപ്പുഴ: കുടുംബസമേതം യാത്ര ചെയ്യാന്‍ ലണ്ടനില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി എഞ്ചിനീയര്‍. മുന്‍ എംഎല്‍എ പ്രഫ. എവി താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകന്‍ അശോക് താമരാക്ഷന്‍ ആണ് സ്വയം നിര്‍മിച്ച വിമാനത്തില്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്കു പറന്നത്. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനമാണിത്.

കോവിഡ് ലോക്ഡൗണിലാണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ അശോകിന് വിമാനം നിര്‍മിക്കാമെന്ന ആശയം ഉദിച്ചത്. വിമാനം നിര്‍മിക്കാനുള്ള ആശയം മനസ്സില്‍ ഉദിച്ചതെന്ന് മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ അശോക് പറഞ്ഞു. ബ്രിട്ടീഷി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് സ്ഥാപിച്ചായിരുന്നു വിമാന നിര്‍മാണം. 

2019 മേയില്‍ തുടങ്ങിയ നിര്‍മാണം 2021 നവംബര്‍ 21ന് പൂര്‍ത്തിയായി. ലൈസന്‍സ് ലഭിക്കാന്‍ 3 മാസത്തെ പരീക്ഷണ പറക്കല്‍. കഴിഞ്ഞ ഫെബ്രുവരി 7 ന് ആദ്യ പറക്കല്‍ ലണ്ടനില്‍, 20 മിനിറ്റ്. മേയ് 6 നു കുടുംബത്തോടൊപ്പം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.

ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജിദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇന്‍ഡോര്‍ സ്വദേശിയായ ഭാര്യ അഭിലാഷ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയാണ്. ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടില്‍ അവധിക്കെത്തിയ അശോകും കുടുംബവും 30ന് മടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com