രാമപുരം പഞ്ചായത്തിൽ കോൺ​ഗ്രസ് അം​ഗം കൂറുമാറി; അട്ടിമറിയിലൂടെ എൽഡിഎഫ് അധികാരം പിടിച്ചെടുത്തു

പഞ്ചായത്തിൽ നേരത്തെ തന്നെ ജോസഫ് ഗ്രൂപ്പുമായി കോൺഗ്രസ് അംഗം ഷൈനിക്ക് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു
ഷൈനി സന്തോഷ്
ഷൈനി സന്തോഷ്

കോട്ടയം : കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിൽ അട്ടിമറിയിലൂടെ ഇടതുമുന്നണി അധികാരം പിടിച്ചെടുത്തു. കോൺ​ഗ്രസ് അം​ഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷ് കൂറുമാറി ഇടതുമുന്നണിയിലെത്തിയതോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. രാവിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് നിർണായകമായ നാടകീയനീക്കങ്ങൾ ഉണ്ടായത്. 

വോട്ടെടുപ്പിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷൈനി സന്തോഷ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥിയായി  ലിസമ്മ മത്തച്ചൻ ആണ് മത്സരിച്ചത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് വേണ്ടി അധികാര കൈമാറ്റം നടത്താൻ വേണ്ടി, യുഡിഎഫിൽ ഉണ്ടായിരുന്ന ധാരണ പ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നേരത്തെ രാജിവച്ചത്. 

പഞ്ചായത്തിൽ നേരത്തെ തന്നെ ജോസഫ് ഗ്രൂപ്പുമായി കോൺഗ്രസ് അംഗം ഷൈനിക്ക് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. ഷൈനിയുടെ ഭരണത്തിൽ തൃപ്തരായിരുന്നുവെന്ന് ഇടതുമുന്നണി പറയുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഷൈനിക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം  നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിൽ  പറഞ്ഞു. അധികാരത്തിനായി പാർട്ടി മാറിയ ഷൈനിക്കെതിരെ കോൺഗ്രസും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com