നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍; രണ്ടു പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 02:51 PM  |  

Last Updated: 27th July 2022 02:51 PM  |   A+A-   |  

muringoor

ഷൈജു

 

തൃശൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ മുരിങ്ങൂര്‍ മല്ലഞ്ചിറകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ പുഷ്പഗിരി സ്വദേശി കണ്ണംമ്പിള്ളി ഷൈജു (42)വിനെയാണ് ഇന്നലെ രാത്രിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുരിങ്ങൂര്‍ മണ്ഡിക്കുന്ന് സാദേശി ഷിജില്‍, മേലൂര്‍ സ്വദേശി വിത്സന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രാത്രി 8.45 ഓടെ സമീപവാസികളാണ് മൃതദേഹം കുളത്തിന്റെ കല്‍പ്പടവിന് സമീപം കണ്ടത് തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് മദ്യകുപ്പികളും കണ്ടിരുന്നു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന്, ഷൈജുവിനെ രാത്രി കുളത്തിനടുത്തേക്ക് വിളിച്ചു വരുത്തി ഒപ്പമിരുന്ന് മദ്യപിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് സൂചന. പിന്നീടു കുളത്തിലേക്ക് തള്ളിയിട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

രാത്രിയില്‍ തന്നെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

മദ്രസയ്ക്കുള്ളില്‍ 11 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ