തോമസ് ചാഴികാടൻ എംപിയുടെ വീട്ടിൽ മോഷണ ശ്രമം; മോഷ്ടാവ് എത്തിയത് പുലർച്ചെ; ജനൽച്ചില്ല് തകർത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 07:53 PM  |  

Last Updated: 28th July 2022 08:37 PM  |   A+A-   |  

tc

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ വീട്ടിൽ മോഷണ ശ്രമം. കോട്ടയം എംപിയുടെ എസ്എച് മൗണ്ടിലുള്ള വീട്ടിൽ ഇന്ന് പുലർച്ചെ നാലരയോടെ ആണ് സംഭവം. 

എംപിയുടെ ഭാര്യ മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനൽച്ചില്ല് മോഷ്ടാവ് തകർത്തു. ജനൽച്ചില്ല് തകർക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഓൺ ചെയ്തപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഗാന്ധി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാന്റും ഷർട്ടും ഇട്ടയാളാണ് ഓടി മറഞ്ഞത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ ഉടൻ പുറത്തിറങ്ങി ചുറ്റുപാടും പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വീട്ടിൽ നിന്ന് സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. വീട് ആക്രമിക്കാനുള്ള ലക്ഷ്യമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എംപിയുടെ വീട്ടിൽ സിസിടിവിയില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് അന്വേഷണം. വിരൽ അടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ വാർത്ത കൂടി വായിക്കൂ

കളമശ്ശേരി ബസ് കത്തിക്കൽ; തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ