'ആരോഗ്യം ശ്രദ്ധിക്കണം'- എംടിയെ സന്ദർശിച്ച് മുഖ്യമന്ത്രി, പിറന്നാള്‍ കോടി സമ്മാനിച്ചു

എംടിയുടെ ആരോഗ്യ വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ കോടിയും സമ്മാനിച്ചു. മുന്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു. 

എംടിയുടെ ആരോഗ്യ വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എംടി മുഖ്യമന്ത്രിയോട് പറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോഴായിരുന്നു എംടിയുടെ മറുപടി. നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മലയാളം പിഎച്ഡി നേടിയ ഉദ്യോഗാര്‍ഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എംടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com