ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം, ക്ലാസുകള്‍ ഈ വര്‍ഷം തന്നെ; പ്രവേശനം നൂറ് കുട്ടികള്‍ക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 06:15 PM  |  

Last Updated: 28th July 2022 06:15 PM  |   A+A-   |  

idukki_medical_college

ഇടുക്കി മെഡിക്കല്‍ കോളജ്, ഫയല്‍

 

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. ആദ്യ ഘട്ടത്തില്‍ നൂറ് സീറ്റുകളുള്ള ബാച്ചിനാണ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാം.

നീണ്ടക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചത്. 2013ലാണ് മെഡിക്കല്‍ കോളജില്‍ അവസാനമായി പ്രവേശനം നടത്തിയത്. തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മെഡിക്കല്‍ കമ്മീഷന്‍ അംഗീകാരം റദ്ദാക്കി.

മാസങ്ങള്‍ക്ക് മുന്‍പ് മെഡിക്കല്‍ കോളജിന് അംഗീകാരം തേടി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കമ്മീഷന്‍ ആവശ്യം തള്ളി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആധുനിക സൗകര്യങ്ങള്‍ കാണിച്ച് അധികൃതര്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

പരീക്ഷണങ്ങളെല്ലാം വിജയം, ഐഎന്‍എസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി; സ്വാതന്ത്ര്യദിനത്തില്‍ കമ്മീഷന്‍ ചെയ്യും- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ