മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി; മൂന്ന് യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 08:54 PM  |  

Last Updated: 28th July 2022 08:54 PM  |   A+A-   |  

pinarayi_1

മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍

 

തൃശൂർ: മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേച്ചേരിയിൽ വച്ചാണ് കരിങ്കൊടി പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം.  

ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുന്നകുളത്ത് മൂന്ന് യൂത്ത് കോൺഗ്രസുകാരെ പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. കുന്നംകുളം നഗരസഭ കൗൺസിലറും മണ്ഡലം പ്രസിഡന്റുമായ ബിജു സി ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പിഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. അതിനിടെയാണ് പ്രതിഷേധം.

ഈ വാർത്ത കൂടി വായിക്കൂ

'ആരോഗ്യം ശ്രദ്ധിക്കണം'- എംടിയെ സന്ദർശിച്ച് മുഖ്യമന്ത്രി, പിറന്നാള്‍ കോടി സമ്മാനിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ