അന്ന് മീന്‍ കച്ചവടം; ഇന്ന് കിടിലന്‍ വര്‍ക്ക്ഔട്ട് വീഡിയോയുമായി ഹനാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 02:27 PM  |  

Last Updated: 29th July 2022 02:27 PM  |   A+A-   |  

HANAN

ജിമ്മില്‍ ഹനാന്റെ വര്‍ക്ക്ഔട്ട്‌

 

ഠന ചെലവ് കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ തെരുവില്‍ മീന്‍ കച്ചവടം നടത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്‍. അധ്വാനിച്ച് ജീവിക്കുന്ന ഹനാന്‍ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

2018 ല്‍ വാഹനാപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്ക് പറ്റിയത് കേരളത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയിരുന്നു. ഏറെനാള്‍ ചികിത്സയിലായിരുന്ന ഹനാന് എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പഠിക്കാനായി അധ്വാനിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഹനാന്റെ മനക്കരുത്ത് വീണ്ടും പ്രതിസന്ധി വന്നപ്പോഴും ചോര്‍ന്നില്ല. പ്രതിസന്ധികള്‍ തരണം ചെയ്ത് മിടുക്കിയായി തിരിച്ചെത്തിയിരിക്കുകയാണ് ഹനാന്‍.

ഹനാന്റെ വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ തരംഗമാകുന്നത്.  Anec Dot മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വര്‍ക്ഔട്ട് വിഡിയോയും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്. വെറും രണ്ടു മാസം കൊണ്ടാണ് ഹനാന്‍ ശരീരപ്രകൃതത്തില്‍ മാറ്റം വരുത്തിയത്. 

 

'ജിമ്മില്‍ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോള്‍ ഈ പീക്കിരിയാണോ ജിമ്മില്‍
പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മില്‍ വന്നപ്പോള്‍ ഒരുപക്ഷേ മാസ്റ്റര്‍ക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവള്‍ക്കു ചെയ്യാന്‍ സാധിക്കൂവെന്ന്. എന്നാല്‍ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റര്‍ പറഞ്ഞിട്ടില്ല' -ഹനാന്‍ പറയുന്നു. 

'വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാല്‍ ആരെങ്കിലും പിടിച്ച് എഴുന്നേല്‍പ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോള്‍ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റര്‍ പറഞ്ഞത്.' - ഹനാന്‍ പറയുന്നു. ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിചാരണ എന്തുകൊണ്ടു നീണ്ടു പോയി? ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ