പ്ലസ് വണ്‍ പ്രവേശനം : ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 08:39 AM  |  

Last Updated: 29th July 2022 08:39 AM  |   A+A-   |  

plus one admission

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. ആദ്യ അലോട്ടുമെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. 

ക്ലാസ്സുകള്‍ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന് 25 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.

ഇന്ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടി പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും.

കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ഓഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. മാനേജ്മെന്‍റ്ക്വാട്ടയിൽ ഓഗസ്റ്റ് ആറ് മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ്  ക്വാട്ട പ്രവേശനം ഓഗസ്റ്റ് ആറ് മുതൽ 20 വരെ നടത്താം.

ഈ വാര്‍ത്ത കൂടി വായിക്കൂ

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി: ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ