വ്ലോഗർ ലോഡ്ജിൽ മരിച്ച നിലയിൽ; സമീപം നാലു സെറ്റ് ആത്മഹത്യാക്കുറിപ്പുകൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 12:42 PM  |  

Last Updated: 29th July 2022 12:42 PM  |   A+A-   |  

shukoor

അബ്ദുൽ ഷുക്കൂർ

 

കൊച്ചി: ബുട്ടീക് ഉടമയും വ്ലോഗറുമായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കിഴക്കേക്കര വീട്ടിൽ അബ്ദുൽ ഷുക്കൂർ (49) ആണ് ആലുവ സബ് ജയിൽ റോഡിലെ ടൂറിസ്റ്റ് ഹോമിൽ ജീവനൊടുക്കിയത്. ‘ഞാൻ ഒരു കാക്കനാടൻ’ എന്ന പേരിൽ ഷുക്കൂർ  യൂട്യൂബ് പരിപാടികൾ അവതരിപ്പിച്ചിരുന്നു. 

മൃതദേഹത്തിനു സമീപത്ത് നിന്നും 4 സെറ്റ് ആത്മഹത്യാക്കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെക്കുറിച്ചാണ് ഇതിൽ പറയുന്നത്. കലക്ടറും പൊലീസ് കമ്മിഷണറും ഉൾപ്പെടെ 4 ഉദ്യോഗസ്ഥർക്കാണ് കത്തു തയാറാക്കിയിട്ടുള്ളത്. 

ചെമ്പുമുക്ക് സ്വദേശിയിൽ നിന്ന് 5 വർഷം മുൻപ് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതിന് പ്രതിമാസം 25,000 രൂപ വീതം ഇതുവരെ 15 ലക്ഷം രൂപ പലിശ നൽകി. എന്നിട്ടും പലിശക്കാരൻ തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ജീവനൊടുക്കുന്നതെന്ന് കത്തിൽ പറയുന്നു. വീടിന്റെ മുകളിലെ നിലയിലായിരുന്നു ഷുക്കൂർ ബുട്ടീക് നടത്തിയിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി, ഫോൺ ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയെ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമം, പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ