ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് പോയശേഷം കാണാതായി; യുവാവിനെ സ്വര്‍ണക്കടത്ത് സംഘം റാഞ്ചി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 03:22 PM  |  

Last Updated: 29th July 2022 03:22 PM  |   A+A-   |  

abduction

ഇര്‍ഷാദിനെ കെട്ടിയിട്ട നിലയിലുള്ള ചിത്രം

 

കോഴിക്കോട്: പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് ബന്ധുകള്‍ പൊലീസില്‍ പരാതി നല്‍കി. ഇര്‍ഷാദ് സ്വര്‍ണം എടുത്തെന്നും തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം വരാറുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.

മെയ് 13നാണ് ഇര്‍ഷാദ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് പോയിരുന്നു. പിന്നീടാണ് ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇര്‍ഷാദ് ദുബൈയില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ വന്നത്. പൊലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യഘട്ടത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ അയച്ചുകൊടുത്തതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

നിരന്തരം ഭീഷണി കോളുകള്‍ വരാറുണ്ടെന്നും പോലീസിനെ അറിയിച്ചാല്‍ മകനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കുമെന്ന് നാസര്‍ എന്ന് പേരുള്ളയാള്‍ ഫോണില്‍ പറഞ്ഞെന്നും ഇര്‍ഷാദിന്റെ മാതാവ് നബീസ പറഞ്ഞു. സംഭവത്തില്‍ പെരുവണ്ണാമുഴി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഫിലോമിനയ്ക്ക് 4.60 ലക്ഷം രൂപ നല്‍കി, അവസാനം ചോദിച്ചപ്പോള്‍ നല്‍കാനായില്ല; മോശമായി പെരുമാറിയത് അന്വേഷിക്കും: മന്ത്രി വി എന്‍ വാസവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ