എകെജി സെന്റര്‍ ആക്രമണം: ഇപി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണം; കോടതിയില്‍ ഹര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 03:19 PM  |  

Last Updated: 30th July 2022 03:19 PM  |   A+A-   |  

jayarajan_sreemathi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് കലാപ ആഹ്വാനത്തിനും ഗൂഢാലോചനയ്ക്കും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഎം നേതാവ് പി കെ ശ്രീമതി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് ഹര്‍ജി നല്‍കിയത്. പൊതുപ്രവര്‍ത്തകനായ പായച്ചിറ നവാസ് ആണ് ഹര്‍ജിക്കാരന്‍. ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. 

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. എകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിത ബോംബെറാണെന്നായിരുന്നു സംഭവത്തിന് പിന്നാലെ ഇ പി ജയരാജൻ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസുകാര്‍ എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ജയരാജന്‍ ആരോപിച്ചു. 

ഞെട്ടിക്കുന്ന ശബ്ദമാണ് കേട്ടത്.  എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീമതി സംഭവം നടന്നയുടൻ പ്രതികരിച്ചിരുന്നു. എകെജി സെന്‍റര്‍ ആക്രമണം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പാര്‍ട്ടി ബന്ധമുള്ളവര്‍ക്ക് പണം മുഴുവന്‍ നല്‍കി; തട്ടിപ്പില്‍ മുന്‍മന്ത്രിക്കും പങ്ക്: ഗുരുതര ആരോപണവുമായി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ