ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി;  ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്  അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 05:14 PM  |  

Last Updated: 30th July 2022 05:14 PM  |   A+A-   |  

bishop_kariyil

ആന്റണി കരിയില്‍, ആന്‍ഡ്രൂസ് താഴത്ത്/ ഫയല്‍

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവി കൈകാര്യം ചെയ്യും.  വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. തൃശൂർ അതിരൂപത അധ്യക്ഷനായും ആൻഡ്രൂസ് താഴത്ത് തുടരും. 

ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് അം​ഗീകരിച്ചുകൊണ്ടാണ് വത്തിക്കാന്റെ പ്രഖ്യാപനം. സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് 
ബിഷപ്പ് ആന്‍റണി കരിയിൽ പിന്തുണ നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിക്കുകയായിരുന്നു.

കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ് കരിയിൽ, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. അതേസമയം  ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ തള്ളുന്ന നിലപാടാണ് വത്തിക്കാൻ സ്വീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മധു വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി; കൂറുമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ കോടതിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ