പിറന്നാള്‍ ദിനത്തിൽ 25കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 01:30 PM  |  

Last Updated: 31st July 2022 01:30 PM  |   A+A-   |  

found_dead

രേഷ്മ

 

പാലക്കാട്: പിറന്നാള്‍ ദിനത്തിൽ 25കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊഴുക്കാട് കൊക്കുവായില്‍ രേഷ്മയെയാണ് ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവതിയെ വീട്ടുകാര്‍ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശനിയാഴ്ച  രേഷ്മയുടെ പിറന്നാള്‍ ദിനമായിരുന്നു. വിജീഷ് ആണ് ഭർത്താവ്. ഇവർക്ക് ആദിത്യൻ എന്നൊരു മകനുണ്ട്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി. ആര്‍ഡിഒയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പട്ടാമ്പി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

ഈ വാർത്ത കൂടി വായിക്കൂ

സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ എ ഹക്കീം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ