ഒഴുക്കിൽപ്പെട്ടു രണ്ട് യുവാക്കളെ കാണാതായി; പത്തനംതിട്ടയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു; കാർ ഒലിച്ചുപോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 09:51 PM  |  

Last Updated: 31st July 2022 09:54 PM  |   A+A-   |  

rain

ടെലിവിഷൻ ദൃശ്യം

 

കോട്ടയം: എരുമേലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി. മുക്കൂട്ടുതറയിൽ വച്ചാണ് ചാത്തന്‍തറ സ്വദേശി അദ്വൈതിനെയാണ് കാണാതായത്. ബൈക്കില്‍ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

വൈകീട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. ഒപ്പമുണ്ടായിരുന്ന സാമുവല്‍, തോട്ടിലെ കുത്തൊഴുക്കില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. അദ്വൈതിനായി തിരച്ചില്‍ തുടരുകയാണ്. 

റാന്നി കൊല്ലമുളയിലും യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പത്തനംതിട്ട കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. കൊക്കത്തോട്ടിൽ കാർ ഒഴുക്കിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ

മൂലമറ്റത്ത് ഉരുള്‍പൊട്ടല്‍, രണ്ടു പാലങ്ങള്‍ വെള്ളത്തിനടിയില്‍; വീടുകളില്‍ വെള്ളം കയറുന്നു, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ