വാഹന പരിശോധനയ്ക്കിടെ എസ്‌ഐക്കും ഡ്രൈവര്‍ക്കും നേരെ ആക്രമണം; 2 പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 12:13 PM  |  

Last Updated: 31st July 2022 12:13 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എസ്‌ഐക്കും ഡ്രൈവര്‍ക്കും നേരെ ആക്രമണം. കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് അഭിഷേകിനും  ഡ്രൈവര്‍ മുഹമ്മദ് സക്കറിയയ്ക്കുമാണ് പരുക്കേറ്റത്. ആക്രമിച്ച കോട്ടപ്പറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്‍, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ മൂന്നു മണിക്ക് പാളയത്തുവച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ഇവരോട് കാര്യങ്ങള്‍ തിരക്കിയിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ പേപ്പറുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. 

എസ്‌ഐയുടെ കൈയ്ക്കും ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി: മന്ത്രി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ