വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് മകന്റെ മൃതദേഹം; കുഴഞ്ഞുവീണ് അച്ഛൻ മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 08:44 AM  |  

Last Updated: 31st July 2022 08:44 AM  |   A+A-   |  

SON_AND_FATHER_DIED

സദാനന്ദൻ, ദർശൻ

 

കണ്ണൂർ; ആത്മഹത്യ ചെയ്ത മകന്റെ മൃതദേഹം കണ്ട് അച്ഛൻ കുഴഞ്ഞുവീണു മരിച്ചു. മോസ്‌ കോർണറിനു സമീപം ശ്രീദീപത്തിൽ ദർശൻ (24) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. മകന്റെ മൃതദേഹം കണ്ട ഉടനെ കുഴഞ്ഞുവീണ അച്ഛൻ സദാനന്ദനുമാണ് (65) മരിച്ചത്.

ധർമടത്ത് ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവമുണ്ടായത്. ദർശൻ മുകളിലത്തെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. ഉടൻ കുഴഞ്ഞുവീണ സദാനന്ദനെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ അധ്യാപികയായ അമ്മ ടി.പി.ദീപ രാവിലെ ജോലിക്ക് പോയിരുന്നു. 

മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ ദർശൻ കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംസ്കാരം ഞായറാഴ്ച 12-ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ.

ഈ വാർത്ത കൂടി വായിക്കൂ

52 ദിവസത്തിന് ശേഷം കടലിലേക്ക്; സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ