കരിപ്പൂരിൽ സ്വർണ വേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 1.35 കിലോ പിടികൂടി

ഭാരത്തിലുള്ള വ്യത്യാസത്തെ തുടർന്ന് സംശയം തോന്നി കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചാണ് സ്വർണം കണ്ടെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഞായറാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി 1.35 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണം പിടികൂടിയത്. 

കോഴിക്കോട് സ്വദേശി അബ്ദുൽ മജീദ്, വടകര സ്വദേശി നാസർ എന്നിവരാണ് എതാണ്ട് 75 ലക്ഷം രൂപ വില സ്വർണ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അബ്ദുൽ മജീദിൻ്റെ  ലഗേജിൽ എക്സോസ്റ്റ് ഫാനിന്റെ ആർമേച്ചറിനകത്തായി ഒളിപ്പിച്ച നിലയിലാണ് 578.69 ഗ്രാം സ്വർണം കണ്ടെടുത്തത്. ഭാരത്തിലുള്ള വ്യത്യാസത്തെ തുടർന്ന് സംശയം തോന്നി കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചാണ് സ്വർണം കണ്ടെടുത്തത്.

നാസറിൽ നിന്നു കണ്ടെടുത്ത 848.6 ഗ്രാം സ്വർണ മിശ്രിതത്തിൽ നിന്നും 776.6 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും  പുരോഗമിക്കുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com