സംസ്ഥാനത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍; കൂടുതല്‍ എറണാകുളത്ത്
By സമകാലിക മലയാളം ഡെസ്ക് | Published: 01st June 2022 07:24 PM |
Last Updated: 01st June 2022 08:43 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നും ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. 1370 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. നാലുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. 24 മണിക്കൂറിനിടെ 463 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 239 പേരെ കൂടി രോഗം ബാധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 1197 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.7 ശതമാനമായിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികളില്‍ ഒരു വീട്ടുവീഴ്ചയും പാടില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഈ വാർത്ത കൂടി വായിക്കാം
കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്- കുട്ടികളോട് ആരോഗ്യ മന്ത്രി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ