ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ച കേസ്; സഹോദരങ്ങള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 02:52 PM  |  

Last Updated: 01st June 2022 05:57 PM  |   A+A-   |  

gold

ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതികള്‍

 


ഗുരുവായൂര്‍: ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടുകാരനായ ചിന്നരാജ, സഹോദരന്‍ രാജ എന്നിവരാണ് അറസ്റ്റിലായത്. 

ഈ മാസം ആദ്യമാണ് ഗുരുവായൂരിലെ മൊത്തവ്യാപാരി ബാലന്റെ വീട്ടില്‍ നിന്ന് സ്വര്‍ണക്കവര്‍ച്ച നടന്നത്. മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് കവര്‍ന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.

മുഖ്യപ്രതി ധര്‍മ്മരാജനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് ധര്‍മ്മരാജന്റെ സഹോദരങ്ങള്‍ അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നത്‌

ഈ വാർത്ത കൂടി വായിക്കാം 

സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ