ജോ ജോസഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും; കൂടുതൽ കോൺ​ഗ്രസുകാർ സിപിഎമ്മിലേക്ക് വരും; കെവി തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 11:13 AM  |  

Last Updated: 01st June 2022 11:13 AM  |   A+A-   |  

kv thomas son fb post

കെ വി തോമസ് / ഫയല്‍ ചിത്രം

 

കൊച്ചി:  തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞത് എൽഡിഎഫിന് ​ഗുണമാകുമെന്ന് മുൻമന്ത്രി കെവി തോമസ്. ജോ ജോസഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമാ തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി.ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാര്‍ഥിത്വമെന്നും തോമസ് പറഞ്ഞു.

തനൊക്കെ മത്സരിച്ചിരുന്ന കാലത്ത് വോട്ടിങ് ശതമാനം കൂടിയാല്‍ അത് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ന് അതൊക്കെ മാറി. പോളിങ് ശതമാനത്തിന്റെ കുറവും കൂടുതലും നോക്കി ആര് വിജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല. എല്‍ഡിഎഫ്. അതീവശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിയത്. സ്ഥിരം രാഷ്ട്രീയക്കാര്‍ വരുന്നതിന് പകരം പ്രൊഫഷണല്‍ വരട്ടേ എന്നാണ് പലരും ജോ ജോസഫിന് വോട്ടു ചെയ്തശേഷം അഭിപ്രായപ്പെട്ടത്. അവര്‍ക്ക് പലര്‍ക്കും ഡോക്ടറെ അറിയാവുന്നവരാണ്. അത്തരത്തിലൊരു അനുകൂല തരംഗം ഡോ. ജോ ജോസഫിന് ഉണ്ട്. ആദ്യമൊന്ന് പകച്ചുനിന്നെങ്കിലും ജോ ജോസഫ് പിന്നെ പക്വതയുള്ള രാഷ്ട്രീയക്കാരനെ പോലെ മുന്നോട്ടുപോയിട്ടുണ്ട്. ജോ കംഫര്‍ട്ടബിള്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ ആഭ്യന്തരവിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പല മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പില്‍നിന്ന് അല്‍പം മാറിനിന്നു. കാരണം അവര്‍ക്ക് അതില്‍ ഇന്‍വോള്‍വ്‌മെന്റില്ല. പ്രതിപക്ഷ നേതാവിന്റെ ഏകപക്ഷീയമായ സമീപനമാണ്. തെരഞ്ഞെടുപ്പുകാലത്ത് അങ്ങനെ ആരെയും താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. പക്ഷേ, തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ധാരാളം കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിട്ടു സിപിഎമ്മിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കാം 

'ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി'; വിജയ് ബാബു തിരിച്ചെത്തി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ