കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്- കുട്ടികളോട് ആരോ​ഗ്യ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 03:39 PM  |  

Last Updated: 01st June 2022 03:39 PM  |   A+A-   |  

veena george

വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്കൂളിലേക്കു വരുന്ന വഴിയിൽ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്ന് വിദ്യാർത്ഥികളോട് ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. 

സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി ശിവൻകുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 42 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം 

ഭിന്നശേഷിക്കാരിയും മകളും പൊള്ളലേറ്റ് മരിച്ചു; ഒളിവിൽ പോയ ഭർത്താവ് തിരിച്ചെത്തി; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ