ചക്രവാതച്ചുഴി, കാലവര്‍ഷക്കാറ്റ് ; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 10:54 AM  |  

Last Updated: 01st June 2022 10:55 AM  |   A+A-   |  

rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരളത്തിനു മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴയ്ക്കു കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടി വ്യാപകമായി മഴ പെയ്തേക്കും. ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തു കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും 
കാലവർഷം എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിലും കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

ഈ വാർത്ത കൂടി വായിക്കാം 

തകർത്തു പെയ്ത് വേനൽ മഴ; കേരളത്തിൽ ലഭിച്ചത് 85 ശതമാനം അധികമഴ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ