ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ?; ഹര്‍ജി ഇന്ന് കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 07:53 AM  |  

Last Updated: 02nd June 2022 07:58 AM  |   A+A-   |  

dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്. 

ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം തെളിവുകള്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്നും, മെമ്മറി കാര്‍ഡോ അതിന്റെ പകര്‍പ്പോ ദിലീപിന്റെ കൈവശമുള്ളതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ചില ശബ്ദശകലങ്ങളും ( വോയ്‌സ് ക്ലിപ്പ്) ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ദൃശ്യങ്ങളുടെ ശബ്ദസാംപിളുകള്‍ അനൂപിന്റെ ഫോണിലെ സാംപിളുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

ഹരിപ്പാട് ദേവി ക്ഷേത്രത്തിലേയും ഏഴ് ഉപദേവത ക്ഷേത്രത്തിലേയും കാണിക്കവഞ്ചികൾ മോഷ്ടിച്ചു; ഓട്ടുരുളിയും നഷ്ടമായി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ