എജി ഒലീന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 02:34 PM  |  

Last Updated: 02nd June 2022 02:34 PM  |   A+A-   |  

OLEENA

എജി ഒലീന/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.

ഹൈക്കോടതി ഗവ. പ്ലീഡറായി എറണാകുളം കുമ്പളം സ്വദേശി എം. രാജീവിനെ നിയമിക്കാന്‍ തീരുമാനിച്ചു. കോട്ടയം ജില്ലാ ഗവ. പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായി ആര്‍പ്പൂക്കര സ്വദേശി സണ്ണി ജോര്‍ജ്ജ് ചാത്തുക്കുളത്തെ നിയമിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ