ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നു; കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ വിവേചനമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 09:47 PM  |  

Last Updated: 02nd June 2022 09:47 PM  |   A+A-   |  

 

കൊച്ചി: കെഎസ്ആര്‍ടിസിയിലെ സാധാരണക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് വിവേചനം എന്ന് ഹൈക്കോടതി.  തങ്ങള്‍ക്ക് ശമ്പളം നല്‍കാത്തിടത്തോളം ഉന്നത ഓഫീസര്‍മാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുര്‍ഗതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കേണ്ടതാണ്. എല്ലാവര്‍ക്കും കൃത്യസമയത്ത് ശമ്പളം നല്‍കണം. ഉന്നതഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കിയാല്‍ ഇടപെടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജീവനക്കാരുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

അതേസമയം, കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കും. മിനിമം സബ്‌സിഡി അടിസ്ഥാനത്തില്‍ ആയിരിക്കും ഇതെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം; ക്ലസ്റ്ററായി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ