'ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം'; മന്ത്രിമാരുടെ പ്രത്യേകയോഗം വിളിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 12:20 PM  |  

Last Updated: 02nd June 2022 12:20 PM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിയജന്‍/ഫയല്‍

 

തിരുവനന്തപുരം: ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു. മന്ത്രിസഭായോഗത്തിന് ശേഷമാകും പ്രത്യേക യോഗം ചേരുക. സെക്രട്ടേറിയറ്റുകളില്‍ അടക്കം ഫയല്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നടപടി. 

ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ട് കഴിഞ്ഞമാസവും മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഫയല്‍ തീര്‍പ്പാക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും, ഒരാളുടെ പക്കല്‍ എത്ര ദിവസം ഫയല്‍ കൈവശം വെക്കാമെന്നതിന് പരിധി നിശ്ചയിക്കാനും വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 

ഒരു ഫയല്‍ ഒട്ടേറെ പേര്‍ കാണേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. ഇത് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലവിളംബം വരുത്തുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാരുടെ ഓഫീസുകളിലും ഫയല്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം. 

ഓരോ ഫയലും ഓരോ ജീവിതമാണെന്നും, ഫയല്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നുമാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

പി ടിക്കായി ഭക്ഷണം മാറ്റിവെക്കുന്നത് തന്റെ സ്വകാര്യ കാര്യം; ആരും ഇടപെടേണ്ട: സൈബര്‍ ആക്രമണമെന്ന് ഉമാ തോമസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ