പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാടിറങ്ങി കാട്ടുപന്നി; വനപാലകർ വെടിവച്ചു കൊന്നു

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്

തൃശൂർ: കാട്ടുപന്നിയെ വനപാലകര്‍ വെടിവച്ചു കൊന്നു. തൃക്കൂർ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനു സമീപം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. നാല് കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നാണ് പന്നിയെത്തിയത്

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ കെപി പ്രേംഷമീറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിപി പ്രജീഷാണ് പന്നിയെ വെടിവച്ചത്. 

പന്നിയുടെ ജഡം കുഴിച്ചിടാനായി പാലപ്പിള്ളിയിലേക്ക് കൊണ്ടുപോയി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com