'കണ്ടം റെഡിയല്ലേ', സിപിഎമ്മിനെ പരിഹസിച്ച് ഹൈബിയുടെ ഭാര്യ; വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd June 2022 02:24 PM |
Last Updated: 03rd June 2022 02:49 PM | A+A A- |

അന്ന ലിന്‍ഡ ഈഡന്‍
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ഉജ്വല മുന്നേറ്റത്തിനിടെ എല്‍ഡിഎഫിനെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോയുമായി ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. 'അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്... ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്...' എന്ന സിനിമാ പാട്ടു പാടിയാണ് അന്നയുടെ പരിഹാസം. 'കണ്ടം റെഡിയല്ലേ, എന്നാ ഓടിക്കോ'യെന്നും അന്ന സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ചരിത്രവിജയമാണ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് നേടിയത്. 25,016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു. നൂറ് സീറ്റെന്ന എൽഡിഎഫ് മോഹത്തിനാണ് ഇതോടെ മങ്ങലേറ്റത്.
പിടിതോമസിന്റെ മരണം മൂലം നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ