വാഹനങ്ങളുടെ ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 05:36 PM  |  

Last Updated: 03rd June 2022 05:36 PM  |   A+A-   |  

school bus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണങ്ങളുടെ (വി.എല്‍.ടി.ഡി.) കൃത്യത ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഉപകരണങ്ങളുടെ കൃത്യതയും പ്രവര്‍ത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകള്‍ക്കും വി.എല്‍.ടി.ഡി. നിര്‍മാണകമ്പനികള്‍ക്കും വിതരണക്കാര്‍ക്കും വകുപ്പ് നിര്‍ദേശം നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതി പ്രകാരമുള്ള വാഹന നിരീക്ഷണ സംവിധാനം പൊതുയാത്രാ വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 55 വി.എല്‍.ടി.ഡി. ഉപകരണ നിര്‍മാതാക്കളും 700 വിതരണക്കാരുമാണു പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണ് അവ പരിഹരിക്കുന്നതിനുള്ള കര്‍ശന നടപടികളിലേക്കു മോട്ടോര്‍ വാഹന വകുപ്പ് കടന്നത്.

ഈ വാർത്ത കൂടി വായിക്കൂ

എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ