എല്‍ഡിഎഫിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ നിസാര പരിക്ക്; ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തു; കെ സുരേന്ദ്രന്‍

സർക്കാർ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവർത്തനങ്ങളോട് ജനങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി. തൃക്കാക്കരയിൽ സഹതാപ തരംഗം യുഡിഎഫിന് ഗുണമായെന്നും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 

‘സർക്കാർ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവർത്തനങ്ങളോട് ജനങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് പോലുള്ള മതഭീകരവാദ ശക്തികളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി മറ്റ് ജനവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടായി. പ്രത്യേകിച്ച് ഹൈന്ദവ–ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ എൽഡിഎഫിനെതിരായ വികാരം പ്രതിഫലിച്ചു. ആലപ്പുഴയിലെ കൊലപാതകത്തിലും സമീപകാലത്തെ പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങൾ നേരിടുന്നതിലും സർക്കാർ കാണിച്ച മൃദുസമീപനം തിരിച്ചടിയായി.’–സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ കെ റെയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള സർക്കാരിന്റെ ധിക്കാരപരമായ നടപടിക്കുള്ള തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇതിൽ നിന്ന് സർക്കാർ പാഠം പഠിക്കാൻ തയ്യാറായില്ലെങ്കിൽ കേരളജനത കൂടുതൽ തിരിച്ചടികൾ നൽകും. ബിജെപിയുടെ ദുർബലമായ മണ്ഡലമാണ് തൃക്കാക്കര. ശക്തമായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ വോട്ടിന്റെ തൽസ്ഥിതി നിലനിർത്താൻ സാധിച്ചുവെന്നും എല്‍ഡിഎഫിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ നിസാരപരുക്കെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com