53 ശതമാനം വോട്ടു നേടി ഉമ; അന്തിമ നില ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 01:05 PM  |  

Last Updated: 03rd June 2022 01:05 PM  |   A+A-   |  

uma_thomas

ഉമ തോമസ് പ്രചാരണത്തിനിടെ/ഫയല്‍

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് നേടിയത് 53.76 ശതമാനം വോട്ട്. 72770 വോട്ടു നേടിയ ഉമ 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ. ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമാണിത്.

കഴിഞ്ഞ തവണ പിടി തോമസ് നേടിയതിനേക്കാള്‍ പതിനാലായിരത്തോളം വോട്ടുകള്‍ ഉമ തോമസ് കൂടുതല്‍ നേടി. എല്‍ഡിഎഫിലെ ജോ ജോസഫിന് 47,754 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടുകളുടെ വര്‍ധന.  ബിജെപിക്കു കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടിന്റെ കുറവു വന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ വോട്ടു നില ഇങ്ങനെ:

ഉമ തോമസ് 72770 (53.76%)
ഡോ. ജോ ജോസഫ് 47754 (35.28%)
എഎന്‍ രാധാകൃഷ്ണന്‍ 12957 (9.57%)
അനില്‍ നായര്‍ 100 (0.07%)
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ 384 (0.28)
സിപി ദിലീപ് നായര്‍ 36 (0.03%)
ബോസ്‌കോ കളമശ്ശേരി 136 (0.1%)
മന്‍മഥന്‍ 101 (0.07%)
നോട്ട 1111 (0.82%)

ഈ വാര്‍ത്ത കൂടി വായിക്കൂ

ചരിത്ര ജയവുമായി ഉമ; റെക്കോഡ് ഭൂരിപക്ഷം ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ